InternationalLatest

അധ്യാപകരോട് കോവിഡ് വാക്‌സിനേഷന് വേണ്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം

“Manju”

കുവൈറ്റ്: കുവൈറ്റിലെ അധ്യാപകരോട് കോവിഡ് വാക്‌സിനേഷന് വേണ്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം . സ്വദേശികളും വിദേശികളുമായ അധ്യാപകര്‍ വാക്സിനേഷന് വേണ്ടിയുള്ള പ്രത്യേക ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച്‌ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ അണ്ടര്‍സെക്രട്ടറി, ഒസാമ അല്‍-സുല്‍ത്താന്‍ വിദ്യാഭ്യാസ ജില്ലകള്‍ക്കും മത വിദ്യാഭ്യാസ വകുപ്പിനും കത്ത്നല്‍കി.

സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി രാജ്യത്തെ അധ്യാപകരും സ്കൂളുകളിലെ മറ്റ് ജീവനക്കാരും കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചിരിക്കണം എന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു . ഇതിനുവേണ്ടി രണ്ടാംഘട്ട വാക്സിനേഷനില്‍ അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും പ്രാമുഖ്യം നല്‍കിയിരുന്നു. കിന്റര്‍ഗാര്‍ട്ടനുകള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകളിലേക്കും വിവിധ വിദ്യാഭ്യാസ വിഭാഗങ്ങളിലേക്കും നിര്‍ദ്ദേശങ്ങള്‍ വിതരണം ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്, സ്കൂളുകളിലെ വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് അംഗങ്ങളെയും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു വ്യക്തി ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ഡാറ്റ പരിഷ്കരിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും അവസരമുണ്ട്. തൊഴില്‍ മേഖലയില്‍ വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുത്ത് അപ്ഡേറ്റ് ചെയ്യാം

Related Articles

Back to top button