KeralaLatest

ക്ഷേത്രനട നവംബര്‍ രണ്ടിന് തുറക്കും

“Manju”

ശബരിമല: ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ ശാസ്താക്ഷേത്രനട നവംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചുമണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. നവംബര്‍ മൂന്നിന് രാവിലെ മുതല്‍ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. രാത്രി ഒമ്പതുമണിക്ക് ഹരിവരാസനംപാടി ക്ഷേത്ര നട അടയ്ക്കും. ഒരു ദിവസത്തേക്കായുള്ള ദര്‍ശനത്തിന് ഭക്തര്‍ വെര്‍ച്വല്‍ ക്യൂവഴി ബുക് ചെയ്യണം. ഓണ്‍ലൈന്‍ വഴി ബുക് ചെയ്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ പാസ് ലഭിച്ചവര്‍ കോവിഡ് -19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ സെര്‍ടിഫികെറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റോ ദര്‍ശനത്തിനായി എത്തുമ്പോള്‍ കൈയ്യില്‍ കരുതേണ്ടതാണ്.

Related Articles

Back to top button