Uncategorized

സിൻജിയാംഗ് മേഖല സന്ദർശിക്കാൻ ഐക്യരാഷ്ട്ര സഭ പ്രതിനിധികൾ

“Manju”

വാഷിംഗ്ടൺ: ചൈനയുടെ എല്ലാ രഹസ്യങ്ങളും പുറത്തുകൊണ്ടുവരാൻ ഒരുങ്ങി അമേരിക്ക. ഐക്യരാഷ്ട്രസഭാ പ്രതിനിധികൾ സിൻജിയാംഗ് മേഖല സന്ദർശി ക്കുന്നത് തടയരുതെന്നാണ് ആവശ്യം. മുന്നറിയിെപ്പന്ന തരത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവന നടത്തിയിരിക്കുന്നത്. ചൈനയുടെ വിദേശകാര്യമന്ത്രിയെ നേരിട്ട് വിളിച്ചാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനവും അതിനുള്ള അനുവാദവും സംബന്ധിച്ച വിഷയം ബ്ലിങ്കൻ ഉന്നയിച്ചത്.

‘തങ്ങളുടെ വിദേശകാര്യനയത്തിന്റെ ഭാഗമായ മനുഷ്യാവകാശവും ജനാധിപത്യവും സംരക്ഷിക്കുക എന്ന വിഷത്തിൽ ചൈനയെ മാറ്റിനിർത്താനാകില്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അന്താരാഷ്ട്ര സംഘത്തെ എവിടേയും യാത്രചെയ്യാനും പ്രശ്‌നങ്ങൾ ബോധ്യപ്പെടാനും അനുവദിക്കുകയാണ് ചൈന ചെയ്യേണ്ടത്. അവിടെ ഒരു പ്രശ്‌നവുമില്ലെന്നും തികച്ചും ജനക്ഷേമപരമാണ് കാര്യങ്ങളെന്നുമുള്ള ബീജിംഗിന്റെ അവകാശവാദം ഉറപ്പിക്കാനും ഇത് ഒരവസരമാണ്.’ ബ്ലിങ്കൻ വ്യക്തമാക്കി.

ചൈനയിൽ അടിമരീതിയിലുള്ള തൊഴിലിടങ്ങളുണ്ടെന്ന പ്രചാരണം വ്യാപകമാണ്. സിൻജിയാംഗ് മേഖലയിൽ നിന്നുള്ള വാർത്തകൾ സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് ചൈനീസ് ഉൽപ്പന്നങ്ങൾ ഒഴിവാക്കാനും കയറ്റുമതിയിൽ ഉപരോധവും ഏർപ്പെടുത്തിയത്. ചൈനയുടെ ഇത്തരം ദുരൂഹമായ സാഹചര്യങ്ങൾ ബോദ്ധ്യപ്പെട്ട നിരവധി രാജ്യങ്ങളുണ്ട്. അത്തരം സമാനമനസ്‌ക്കരെ ഒന്നിച്ചു ചേർത്ത് മുന്നേറാനാണ് അമേരിക്ക ശ്രമിക്കുന്ന തെന്നും ബ്ലിങ്കൻ പറഞ്ഞു.

Related Articles

Back to top button