Uncategorized

”ഇന്ത്യ ഒരിക്കലും പാകിസ്താനും ശ്രീലങ്കയുമാകില്ല”; രഘുറാം രാജൻ

“Manju”

ന്യൂഡൽഹി : മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചവർ പോലും ഇപ്പോൾ അഭിനന്ദിക്കുകയാണെന്ന് ബിജെപി വക്താവ് സയ്യീദ് സഫർ ഇസ്ലാം. ഇന്ത്യ ഒരിക്കലും ശ്രീലങ്കയോ പാകിസ്താനോ ആകില്ലെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകരാജ്യങ്ങളെ പണപ്പെരുപ്പം ബാധിക്കുമ്പോഴും, ഇന്ത്യയിൽ അത്തരത്തിൽ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു രഘുറാം. എന്നാൽ ഇപ്പോൾ അദ്ദേഹം പോലും ആർബിഐയുടെ നീക്കങ്ങളെ പ്രശംസിക്കുകയാണ് ചെയ്യുന്നത് എന്ന് ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സമ്പദ്വ്യവസ്ഥ മികച്ച ട്രാക്കിലാണെന്ന് മാത്രമല്ല, അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത് എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞെന്ന് സയ്യീദ് സഫർ ഇസ്ലാം പറഞ്ഞു. ലോകരാജ്യങ്ങൾ പണപ്പെരുപ്പത്തോട് പോരാടുമ്പോൾ, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായി മുന്നോട്ട് പോകുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചവര് പോലും ഇന്ന് മോദി സർക്കാരിനെ പ്രശംസിക്കുകയാണ്.

ഫോറിൻ എക്സ്ചേഞ്ച് കൂടാതെ, പേയ്മെന്റ് ബാലൻസ്, കറണ്ട് അക്കൗണ്ട് ഡെഫിസിറ്റ് എന്നിവയുൾപ്പെടെ വിവിധ മാക്രോ ഇക്കണോമിക് സൂചകങ്ങളിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഭക്ഷ്യവിപണി നേരിടുന്ന പണപ്പെരുപ്പവും കുറഞ്ഞുവരികയാണെന്ന് ബിജെപി വക്താവ് പറഞ്ഞു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കടബാദ്ധ്യത കുറവാണെന്നാണ് രഘുറാം രാജൻ പറഞ്ഞത്. നമുക്ക് മതിയായ വിദേശനാണ്യ കരുതൽ ശേഖരമുണ്ട്. കരുതൽ ധനം വർധിപ്പിക്കുന്നതിൽ ആർബിഐ മികച്ച പ്രവർത്തനമാണ് നടത്തിയത്. ഇപ്പോൾ, ലോകമെമ്പാടും പണപ്പെരുപ്പത്താൽ ബുദ്ധിമുട്ടുകയാണ്. ഇത് കുറയ്‌ക്കാൻ സഹായിക്കുന്ന തരത്തിൽ പലിശ നിരക്കുകൾ ആർബിഐ ഉയർത്തുന്നുണ്ട്. ലോകത്ത് ഭക്ഷ്യവിലപ്പെരുപ്പം കുറയുന്നത് പോലെ ഇന്ത്യയിലും കുറയുമെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Back to top button