KeralaLatest

എസി ലോ ഫ്‌ളോര്‍ ബസുകളില്‍ 25 ശതമാനം നിരക്ക് ഇളവ്

“Manju”

തിരുവനന്തപുരം :കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം നിരക്ക് ഇളവ് എസി ലോ ഫ്ലോർ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.

എറണാകുളം – തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും), എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്‌ളോര്‍ എസി ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്. നിലവില്‍ തിരുവനന്തപുരം – എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറയ്ക്കുമ്പോള്‍ 346 രൂപയാകും, ഡിസംബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ യാത്രാക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലവില്‍ വരും.

Related Articles

Check Also
Close
Back to top button