Latest

കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​​ 3000 നഴ്​സുമാര്‍; ആശങ്ക അറിയിച്ച്‌ ഐ.സി.എന്‍

“Manju”

മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതല്‍ കൊറോണ വൈറസ് രോഗം ബാധിച്ച്‌​ 60 രാജ്യങ്ങളില്‍ നിന്നായി കുറഞ്ഞത്​ 3,000 നഴ്​സുമാര്‍ മരണമടഞ്ഞതായി നഴ്​സുമാരുടെ അന്താരാഷ്​ട്ര കൗണ്‍സില്‍ (.സി.എന്‍) അറിയിക്കുകയുണ്ടായി. ഇക്കാരണങ്ങള്‍ കൊണ്ട്​ 2021ന്‍റെ പകുതി മുതല്‍ നഴ്​സിങ്​ ജോലിയില്‍ നിന്നും ആളുകളുടെ വലിയ കൊഴിഞ്ഞുപോക്ക്​ പ്രതീക്ഷിക്കാമെന്നും ഐ.സി.എന്‍ മുന്നറിയിപ്പ്​ നല്‍കിയിരിക്കുന്നത്.

കൊറോണ വൈറസ്​ മഹാമാരിക്ക്​ പിന്നാലെ നഴ്​സുമാര്‍ ഒന്നടങ്കം വലിയ രീതിയിലുള്ള പ്രയാസത്തിലൂടെ കടന്നുപോകേണ്ട സാഹചര്യമുണ്ടായെന്നും അവര്‍ പറയുകയുണ്ടായി. മാനസിക പിരിമുറുക്കവും തൊഴിലുമായി ബന്ധപ്പെട്ട മറ്റ്​ സമ്മര്‍ദ്ദങ്ങളും കാരണം ലക്ഷക്കണക്കിന്​ നഴ്​സുമാര്‍ തൊഴില്‍ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ പരിചയസമ്പന്നരായ കുറച്ച്‌​ നഴ്​സുമാര്‍ മാത്രം ഈ മേഖലയില്‍ അവശേഷിക്കുന്നതിലേക്ക്​ നയിക്കുമെന്നും ഐ.സി.എന്‍ പറയുകയുണ്ടായി. ആഗോളതലത്തില്‍ നഴ്​സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി കൂടുതല്‍ പുതിയ നഴ്​സുമാരെ പരിശീലിപ്പിക്കുന്നതിനും നിലവിലുള്ളവരെ തൊഴിലില്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കാന്‍ മികച്ച ശമ്പള പാക്കേജിനും വേണ്ടി സര്‍ക്കാരുകള്‍ വലിയ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും ഐ.സി.എന്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button