IndiaKeralaLatest

സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ശുപാര്‍ശ

“Manju”

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ക്യാപ്‌ടന്‍ അമരീന്ദറിനെതിരെ തിരിഞ്ഞ മുന്‍ ക്രിക്കറ്റ് താരവും എം.എല്‍.എയുമായ നവ്ജോത് സിംഗ് സിദ്ധുവിന് ഉപമുഖ്യമന്ത്രി സ്ഥാനമോ, തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ പദവിയോ നല്‍കണമെന്ന് മൂന്നംഗ സമിതി ഹൈക്കമ്മാന്‍ഡിന് ശുപാര്‍ശ നല്‍കി.
സംസ്ഥാന അദ്ധ്യക്ഷ പദവി അടക്കമുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നംഗ സമിതി മുഖ്യമന്ത്രി അമരീന്ദറിനെയും സിദ്ധുവിനെയും ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയിരുന്നു.

Related Articles

Back to top button