IndiaKeralaLatest

ജസ്‌റ്റിസ് ഇന്ദു മല്‍ഹോത്ര നാളെ പടിയിറങ്ങും

“Manju”

ജസ്‌റ്റിസ് ഇന്ദു മല്‍ഹോത്ര നാളെ പടിയിറങ്ങും

ന്യൂഡല്‍ഹി: ഏറെ ശ്രദ്ധ പിടിച്ചുപ‌റ്റിയ ശബരിമല സ്‌ത്രീപ്രവേശന കേസിലെ ഭിന്നവിധി പ്രസ്‌താവിച്ച ജഡ്‌ജിയും പദ്‌മനാഭസ്വാമി ക്ഷേത്ര വിധി പ്രസ്‌താവിച്ച ബെഞ്ചിലെ അംഗവുമായിരുന്ന ജസ്‌റ്റിസ് ഇന്ദു മല്‍ഹോത്ര നാളെ വിരമിക്കും. ജസ്‌റ്റിസ് ഇന്ദു മല്‍ഹോത്രയെക്കാളും മികച്ചൊരു ജഡ്‌ജിയെ തനിക്ക് അറിയില്ലെന്ന് ചീഫ് ‌ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞു.

ശബരിമല കേസില്‍ ഭിന്നവിധിയിലൂടെ ജസ്‌റ്റിസ് ഇന്ദു മല്‍ഹോത്ര തന്നെ അത്ഭുതപ്പെടുത്തിയെന്ന് അ‌റ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഇന്ദു മല്‍ഹോത്രയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും തന്നെ അത്ഭുതപ്പെടുത്തി. ശബരിമല കേസില്‍ ഭരണഘടനാ ധാര്‍മ്മികത സംബന്ധിച്ച്‌ കൃത്യമായ നിലപാട് ജസ്‌റ്റിസ് കൈക്കൊണ്ടതായും ഇതിലൂടെ സഹ ജഡ്‌ജിമാര്‍ക്ക് മികച്ച സന്ദേശം ജസ്‌റ്റിസ് ഇന്ദു മല്‍ഹോത്ര നല്‍കിയെന്നും അ‌റ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് നടന്ന മറുപടി പ്രസംഗത്തില്‍ ജുഡീഷ്യല്‍ വ്യവസ്ഥ മെച്ചപ്പെടുത്താന്‍ തന്റെ കഴിവിന്റെ പരമാവധി നല്‍കിയെന്ന് ജസ്‌റ്റിസ് ഇന്ദു മല്‍ഹോത്ര. വികാരാധീനയായതിനാല്‍ ജസ്‌റ്റിസിന് പ്രസംഗം മുഴുമിപ്പിക്കാനായില്ല. ഇന്നാണ് ജസ്‌റ്റിസ് മല്‍ഹോത്രയുടെ അവസാന പ്രവര്‍ത്തി ദിവസം.

 

Related Articles

Back to top button