IndiaLatest

രാജ്യത്തെ ആദ്യ ആന്റി റേഡിയേഷന്‍ മിസൈല്‍ ‘രുദ്രം-1’ ഇന്ത്യയ്ക്ക് പരീക്ഷ വിജയം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ആന്റി റേഡിയേഷന്‍ മിസൈല്‍ ‘രുദ്രം-1’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയുടെ നേതൃത്വത്തില്‍ ഒഡീഷയിലെ ബാലസോറിലെ ടെസ്റ്റിങ് റേഞ്ചില്‍നിന്നായിരുന്നു പരീക്ഷണം. നേട്ടത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) വികസിപ്പിച്ച രുദ്രം, സുഖോയ്-30 യുദ്ധവിമാനത്തില്‍നിന്നാണ് വിക്ഷേപിച്ചത്.

യുദ്ധവിമാനങ്ങളില്‍ നിന്നും 500 മീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ 250 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ രുദ്രത്തിനു സാധിക്കും. എല്ലാ റഡാറുകളെയും ഇലക്‌ട്രോ ട്രാക്കിങ് സംവിധാനങ്ങളും തകര്‍ക്കുവാനാകും.

ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ (0.6- 2 മാക്) പായാന്‍ കെല്‍പ്പുള്ള മിസൈലാണ് വ്യോമസേന വെള്ളിയാഴ്ച പരീക്ഷിച്ച രുദ്രം-1. വിക്ഷേപിക്കുന്ന ഉയരത്തിന് അനുസരിച്ച്‌ 100 മുതല്‍ 250 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിച്ച്‌ ശത്രുവിന്റെ റഡാറിനെയും മറ്റ് ആശയവിനിമയ സംവിധാനങ്ങളേയും തകര്‍ക്കാനും രുദ്രത്തിന് സാധിക്കും.

Related Articles

Back to top button