IndiaLatest

മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടമായാണ് മത്സരത്തെ കാണുന്നത്; കമല്‍ഹാസന്‍.

“Manju”

മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടമായാണ് എന്റെ മത്സരത്തെ ഞാന്‍  കാണുന്നത് : കമല്‍ഹാസന്‍ | election|kamal hassan|makkal neethi maiyam

ശ്രീജ.എസ്

ചെന്നൈ : മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടമായാണ് കോയമ്പത്തൂര്‍ സൗത്തിലെ തന്റെ മത്സരത്തെ താന്‍ കാണുന്നതെന്ന് നടനും മക്കള്‍ നീതി മയ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ കമല്‍ഹാസന്‍. കോയമ്പത്തൂര്‍ സൗത്തില്‍ താരം പ്രചാരണം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെയാണ് താരം തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടമായാണ് കോയമ്പത്തൂര്‍ സൗത്തിലെ എന്റെ മത്സരത്തെ ഞാന്‍ കാണുന്നത്. ആ പോരാട്ടത്തില്‍ ഞാന്‍ ജയിച്ചാല്‍, ജയിക്കുന്നത് ഞാന്‍ മാത്രമായിരിക്കില്ല. തമിഴ് മക്കളായിരിക്കും.’ – കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സീറ്റുകള്‍ കഴിഞ്ഞ് ബാക്കിയുള്ള 80 സീറ്റുകളില്‍ ഘടക കക്ഷികളായ ആള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി, ഇന്തിയ ജനനായക കച്ചി എന്നിവരും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടുകളാണ് മക്കള്‍ നീതി മയ്യത്തിന് ലഭിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button