IndiaKeralaLatest

“ദൃശ്യം 2വിന്റെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നത്”; രാജമൗലി

“Manju”

ദൃശ്യം 2വിന്റെ തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണെന്ന് ബാഹുബലി സംവിധായകന്‍ രാജമൗലി. സംവിധായകന്‍ ജീത്തു ജോസഫിന് അയച്ച സന്ദേശത്തിലാണ് ദൃശ്യം 2 കണ്ട ശേഷമുള്ള പ്രതികരണം രാജമൗലി അറിയിച്ചത്.

എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച്‌ തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിന്റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റര്‍ പീസാണ് അതുമായി സംയോജിച്ച്‌ പോകുന്ന തരത്തില്‍ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യന്‍സ് തന്നെയാണ്. നിങ്ങളില്‍ നിന്നും കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു’. രാജമൗലി സന്ദേശത്തില്‍ പറയുന്നു.

ദൃശ്യം 2വിനെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിച്ച രാജമൗലി തിരക്കഥ,സംവിധാനം, എഡിറ്റിംഗ്, ആക്ടിംഗ് എന്നിങ്ങനെ ഓരോ മേഖലകളെയും എടുത്ത് പറഞ്ഞാണ് അഭിനന്ദനം വാരിച്ചൊരിയുന്നത്.

സംവിധായകന്‍ രാജമൗലി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ജീത്തു ജോസഫ് തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആവേശത്തോടെ പങ്കുവച്ചിരിക്കുന്നത്. ഇത്തരമൊരു അഭിനന്ദനം കിട്ടിയതില്‍ കൃതാര്‍ത്ഥനാണെന്നും കുറിച്ചിട്ടുണ്ട്.

Related Articles

Back to top button