IndiaKeralaLatest

മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക സമര്‍പ്പിച്ചു

“Manju”

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി വെബിന്‍ ജോണ്‍ വര്‍ഗീസാണ് പത്രിക സ്വീകരിച്ചത്. രണ്ട് സീറ്റ് പത്രികകളാണ് പിണറായി നല്‍കിയത്. മണ്ഡലം പ്രതിനിധി പി ബാലന്‍, സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം പി എന്‍ ചന്ദ്രന്‍ എന്നിവരാണ് പിന്താങ്ങിയത്. സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പിണറായിക്കൊപ്പമുണ്ടായിരുന്നു.

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് തൊട്ടുമുമ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് ആശംസ നേര്‍ന്ന് കളക്‌ട്രേറ്റിലെത്തി. കഴിഞ്ഞ ഒരാഴ്‌ചയായി പിണറായി മണ്ഡലത്തില്‍ സജീവമാണ്. നാളെയും കൂടി അദ്ദേഹം ധര്‍മ്മടത്തുണ്ടാകും. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന് ഇറങ്ങുന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് തലേന്ന് മാത്രമേ ഇനി സ്വന്തം മണ്ഡലത്തിലേക്ക് എത്തുകയുളളൂ.

മണ്ഡലത്തില്‍ സി കെ പദ്‌മനാഭനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. രക്തസാക്ഷി കുടുംബത്തില്‍ നിന്നൊരാള്‍ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

Related Articles

Back to top button