ArticleLatest

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

“Manju”

മൊബൈല്‍, ടി.വി, കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ് പോലുള്ള വിശ്വല്‍ ഉപകരണങ്ങള്‍ക്കു മുന്നില്‍ ഒരു ദിവസം ചെലവഴിക്കുന്ന മൊത്തം സമയമാണ് സ്‌ക്രീന്‍ സമയം.

നമ്മള്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്ന രീതി ആരോഗ്യകരമാണോ അനാരോഗ്യമാണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന് നോക്കാം.

പോസിറ്റിവ് സ്‌ക്രീന്‍ സമയം
സ്‌കൂള്‍ ജോലികള്‍ക്കായോ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഇടപഴകുന്നതിനോ കലയോ സംഗീതമോ വിശ്രമമോ അല്ലെങ്കില്‍ വിദ്യാഭ്യാസപരമോ സാമൂഹികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന സമയമോ ആരോഗ്യപരമായത്.

നെഗറ്റിവ് സ്‌ക്രീന്‍ സമയം
അനുചിതമായ ടി.വി ഷോകള്‍ കാണുക, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ അക്രമാസക്തമായ വിഡിയോ ഗെയിമുകള്‍ കളിക്കുക എന്നതെല്ലാം അനാരോഗ്യകരമാണ്.

എത്ര സമയം സ്‌ക്രീനുകള്‍ ഉപയോഗിക്കാം?
രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ബന്ധുക്കളുമായി വല്ലപ്പോഴും വിഡിയോ കാള്‍ ഒഴികെ ഒരു തരത്തിലുള്ള സ്‌ക്രീനിലും കാണിക്കരുത്. രണ്ടിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ സ്‌ക്രീന്‍ സമയം ഒരു മണിക്കൂറില്‍ കവിയരുത്.

അഞ്ചു വയസ്സിനും കൗമാരക്കാര്‍ക്കും മുകളില്‍, മൊത്തത്തിലുള്ള വികസനത്തിന് ആവശ്യമായ മറ്റു പ്രവര്‍ത്തനങ്ങളുമായി സ്‌ക്രീന്‍ സമയം സന്തുലിതമാക്കേണ്ടത് പ്രധാനമാണ് -കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ശാരീരികപ്രവര്‍ത്തനങ്ങള്‍, മതിയായ ഉറക്കം, സ്കൂള്‍ ജോലികള്‍ക്കുള്ള സമയം, ഭക്ഷണം, ഹോബികള്‍, കുടുംബസമയം എന്നിവ ആസൂത്രണം ചെയ്യണം. സ്‌ക്രീന്‍ ഉപയോഗം കാരണം ഈ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും നഷ്‌ടമായാല്‍, അതിനെ അമിത സ്‌ക്രീന്‍ സമയം എന്നു വിളിക്കുന്നു, അത് നിര്‍ബന്ധമായും കുറക്കണം.

ദീര്‍ഘമായ സ്‌ക്രീന്‍ സമയത്തിന്‍റെ ഫലം?
ഒന്നിലധികം പ്രശ്നങ്ങള്‍ ഉണ്ടാകാം

1. ആരോഗ്യം: പൊണ്ണത്തടി, അസ്വസ്ഥമായ ഉറക്കം, തലവേദന, കണ്ണിന് ആയാസം, കഴുത്ത്, പുറംവേദന.

2. മാനസികാരോഗ്യം: അക്രമസ്വഭാവം, മോശം ഏകാഗ്രത, സൈബര്‍ ഭീഷണി, മാധ്യമ ആസക്തി, അശ്ലീല സാഹിത്യം, മയക്കുമരുന്ന് ഉപയോഗം, സ്വയം ഉപദ്രവിക്കല്‍, ഉത്കണ്ഠ, വിഷാദം, ലൈംഗികതയെക്കുറിച്ച വികലമായ ധാരണ ഇതെല്ലാം തന്നെ മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടേണ്ടതാണ്.

Related Articles

Back to top button