InternationalLatest
യു എ ഇ യില്‍ 246 പേര്‍ക്ക് ഇന്ന് കോവിഡ്
അബുദാബി: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 246 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 398 പേര് രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
8,95,264 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,76,893 പേര് രോഗമുക്തി നേടി. 2,302 പേര് കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 16,069 പേര് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 263,717 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.