India

ബുള്ളറ്റുമായി അഭ്യാസം; പെൺകുട്ടികൾക്ക് 11,000 രൂപ പിഴ

“Manju”

ലക്‌നൗ: നടുറോഡിൽ ബുള്ളറ്റ് ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ പെൺകുട്ടികൾക്ക് കനത്ത പിഴ ചുമത്തി പോലീസ്. പൊതുസ്ഥലത്ത് അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി 11,000 രൂപയാണ് പോലീസ് ഇവർക്ക് പിഴ ചുമത്തിയത്.

സമൂഹ മാദ്ധ്യമങ്ങളിൽ പെൺകുട്ടികളുടെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പെൺകുട്ടികൾ അപകടകരമായ രീതിയിലാണ് ബൈക്കിൽ യാത്ര ചെയ്തത് എന്ന് വ്യക്തമാണ്. ബൈക്ക് ഓടിക്കുന്ന പെൺകുട്ടിയുടെ തോളിൽ ഇരുന്നാണ് ഒപ്പമുള്ള പെൺകുട്ടി യാത്ര ചെയ്തത്.

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 1000 രൂപ, പൊതുസ്ഥലത്ത് സർക്കാർ അനുമതിയില്ലാതെ സ്റ്റണ്ടിംഗ് നടത്തിയതിന് 5,000 രൂപ, സെക്ഷൻ 3, 4 എന്നിവ ലംഘിച്ച് വാഹനം ഓടിച്ചതിന് 5,000 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്. മഞ്ജു ദേവി എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പോലീസ് കണ്ടെത്തി. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കരുതെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ഗാസിയാബാദ് ട്രാഫിക് എസ്പി രമാനന്ദ് ഖുശ്വ ആവശ്യപ്പെട്ടു.

Related Articles

Back to top button