IndiaKeralaLatest

എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ വവ്വാൽ

“Manju”

ന്യൂഡൽഹി: പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎസിലെ നൊവാർക്കിലേക്ക് പറന്നുയർന്ന വിമാനമാണ് 30 മിനിറ്റിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കിയത്.
വ്യാഴാഴ്ച പുലർച്ചെ നൊവാർക്കിലേക്ക് യാത്ര പുറപ്പെട്ട എയർ ഇന്ത്യ A1-105 വിമാനത്തിലാണ് സംഭവം. ബിനിനസ് ക്ലാസ് ക്യാബിനിൽ വവ്വാവിനെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പൈലറ്റ് എടിസിയെ ബന്ധപ്പെട്ട് വിമാനം സുരക്ഷിതമായി ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു.
ബിസിനസ് ക്ലാസിൽ സീറ്റിനു സമീപം ചത്ത നിലയിലാണ് വവ്വാലിനെ കണ്ടെത്തിയത്. വിമാനം താഴെയിറക്കി അണുവിമുക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നൊവാർക്കിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Articles

Check Also
Close
Back to top button