IndiaKeralaLatest

സംസ്ഥാന ജൂഡോ : ഇടുക്കി ചാമ്പ്യൻമാർ.

“Manju”

 

നെടുങ്കണ്ടം: – തൃശൂരിൽ സമാപിച്ച മുപ്പതാമത് സംസ്ഥാന സബ് ജൂണിയർ – കേഡറ്റ് ജൂഡോ ചാബ്യൻഷിപ്പിൽ
ഇടുക്കി ഇരുവിഭാഗങ്ങളിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി . തൃശൂർ ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം . കോഴിക്കോടും തിരുവനന്തപുരവും മൂന്നാം സ്ഥാനവും നിലനിർത്തി.

10 സ്വർണ്ണം, 10 വെള്ളി 7 വെങ്കല മെഡലുകളുൾപ്പെടെ 27 മെഡലുകൾ നേടിയാണ് ഇടുക്കി ചാമ്പ്യൻഷിപ്പ് പിടിച്ചടക്കിയത്. ഇടുക്കിക്കു വേണ്ടി നന്ദനാ പ്രസാദ്, നക്ഷത്ര സന്തോഷ്, അമൽ ഷാജി, നിഖിൽ അനിൽ കുമാർ, അഭിനവ് സുഭാഷ് എന്നിവർ സബ് ജൂണിയർ വിഭാഗത്തിലും പ്രണവ് കുമാർ , വൈശാഖി അജികുമാർ, അലൻ ജോൺ, അൽഘ ബാബു, പ്രവീൺ.ആർ എന്നിവർ സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി.

ഇടുക്കിയുടെ നക്ഷത്ര സന്തോഷും, അൽഘാ ബാബുവും സംസ്ഥാനത്തെ മികച്ച താരങ്ങൾ. നെടുങ്കണ്ടം ജൂഡോ അക്കാഡമി താരമായ ഇടുക്കിയുടെ നക്ഷത്ര സന്തോമാണ് സംസ്ഥാന ചാബ്യൻഷിപ്പിലെ സബ് ജൂണിയർ വിഭാഗം മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കേഡറ്റ് വിഭാഗത്തിൽ ഡിസ്ട്രിക്റ്റ് സ്പോട്സ് അക്കാഡമി താരമായ ഇടുക്കിയുടെ തന്നെ അൽഘാ ബാബുവാണ് സംസ്ഥാനത്തെ മികച്ച കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടത്. നെടുങ്കണ്ടം ആലയത്തു തെക്കേതിൽ സന്തോഷ് – അനീറ്റ ദമ്പതികളുടെ മകളാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നക്ഷത്ര. സഹോദരി പവിത്രയും ജൂഡോ താരമാണ. സൈജു ചെറിയാനാണ് പരിശീലകൻ. കാസർഗോഡ് കയ്യൂർ വയലിൽ വീട്ടിൽ ബാബു – ശകുന്തള ദമ്പതികളുടെ മകളാണ് അൽഘാ ബാബു.
നെടുങ്കണ്ടം ഗവൺമെൻറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പ്രജീഷ് ആണ് പരിശീലകൻ.

Related Articles

Back to top button