India

വിരമിക്കുന്നത് 72 രാജ്യസഭാംഗങ്ങൾ; യാത്ര അയപ്പു വിരുന്നൊരുക്കി ഉപരാഷ്‌ട്രപതി

“Manju”

ന്യൂഡൽഹി: സേവനത്തിൽ നിന്ന് വിരമിക്കുന്ന 72 അംഗങ്ങൾക്ക് രാജ്യസഭ നാളെ വിടപറയും. ഈ അവസരത്തിൽ നാളെ രാജ്യസഭയിൽ ചോദ്യോത്തര വേളയുണ്ടാകില്ലെന്ന് ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡു അറിയിച്ചു. കൂടാതെ, തന്റെ ഔദ്യോഗിക വസതിയിൽ നാളെ 72 അംഗങ്ങൾക്കും അത്താഴ വിരുന്ന് ഒരുക്കുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

വിരമിക്കുന്ന 72 അംഗങ്ങൾക്കും നാളെ മെമന്റോകളും സമ്മാനിക്കും. ഇവരിൽ 19 പേർ നിലവിൽ വിരമിച്ചവരാണ്. മെമെന്റോ കൈപ്പറ്റാൻ കഴിയാത്തതിനാൽ ഇവരെക്കൂടി ഈ യാത്ര അയപ്പു ചടങ്ങിൽ ഉൾപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് വരെയുളള കാലയളവിൽ വിരമിക്കുന്നവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം സുരേഷ് ഗോപിയും പട്ടികയിലുണ്ട്. നാളെ നടക്കുന്ന പരിപാടിയിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സഭാ നേതാവ്, പ്രതിപക്ഷ നേതാവ് വിവിധ പാർട്ടി നേതാക്കൾ എന്നിവർ വിരമിക്കുന്ന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് സംസാരിക്കും.

അത്താഴ വിരുന്നിൽ രാജ്യസഭാംഗങ്ങളുടെ കലാപ്രകടനവും ഉൾപ്പെടുത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് ഡോ സന്തനു സെനിന്റെ ഗിറ്റാർ വായനയും, തൃണമൂൽ കോൺഗ്രസിന്റെ തന്നെ നേതാവായ ഡോല സെനിന്റെ രബീന്ദ്ര സംഗീതവും അത്താഴ വിരുന്നിന്റെ മാറ്റ് കൂട്ടും. ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് തിരുച്ചി ശിവ തമിഴ് ഗാനവും, ബിജെപി നേതാക്കളായ രൂപ ഗാംഗുലിയും, രാമചന്ദ്ര ജാൻഗ്രയും ഹിന്ദി ഗാനും ആലപിക്കുകയും ചെയ്യും. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് വന്ദന ചവാനും ഹിന്ദി ഗാനം ആലപിക്കും.

Related Articles

Back to top button