IndiaKeralaLatest

ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി

“Manju”

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ. എൽഡിഎഫും യുഡിഎഫും സർക്കാരും വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുകയും വിശ്വാസത്തെയും ആചാരാനുഷ്ടാനത്തെയും തകർക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല യാത്രയ്ക്കിടെ പന്തളം കെട്ടാരത്തിലെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സംസ്‌കാരത്തെയും ഭക്തരുടെ വിശ്വസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കാൻ ആരെയും അനുവദിക്കില്ല. വിശ്വാസികൾക്ക് നൽകിയ സംരക്ഷണം തുടർന്നും ഉണ്ടാകുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭക്തർക്കൊപ്പം നിന്ന ബിജെപിയ്ക്ക് ജനപിന്തുണയുണ്ടാകുമെന്നും അശ്വത് നാരായൺ പറഞ്ഞു.

ശബരിമല യാത്രയുടെ ഭാഗമായി നീരാഴിക്കെട്ട് കൊട്ടാരത്തിലെത്തിയ അശ്വത് നാരായൺ കൊട്ടാരം വലിയ തമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടിയുടെ അനുഗ്രഹം വാങ്ങി. തുടർന്ന് വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പന്തളം കൊട്ടാരം നിർവ്വാഹകസംഘം ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു.

Related Articles

Back to top button