IndiaLatest

ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയിലെ വിശദീകരണം

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ന്യൂ ഡല്‍ഹി  : കരട് ദേശീയ റെയിൽ പദ്ധതിയെക്കുറിച്ച് വിവിധ പത്ര- ഓൺലൈൻ മാധ്യമങ്ങൾ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.2024 മുതൽ റെയിൽവെ, വെയ്റ്റിംഗ് ലിസ്റ്റ് സമ്പ്രദായം നിർത്തലാക്കും എന്നും, 2024 ന് ശേഷം സ്ഥിരീകരിച്ച ടിക്കറ്റ് മാത്രമേ ലഭ്യമാകുവെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു.  ഇത് സംബന്ധിച്ച് റെയിൽവേ കൂടുതൽ വിശദീകരണം നൽകി. ഒരു നിശ്ചിത ട്രെയിനിലെ സീറ്റുകളുടെയും ബർത്ത് കളുടെയും എണ്ണത്തിൽ കൂടുതൽ യാത്രക്കാർ ഉണ്ടാവുമ്പോഴാണ് വെയ്റ്റിംഗ് ലിസ്റ്റ് സൃഷ്ടിക്കേണ്ടി വരുന്നത്. എന്നാൽ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ ട്രെയിനുകൾ ലഭ്യമാക്കുന്ന തരത്തിൽ, ശേഷി വർധിപ്പിക്കാൻ റെയിൽവേ ശ്രമിച്ചു വരുന്നുണ്ട്. ഇതോടെ യാത്രക്കാർ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടാനുള്ള സാധ്യത കുറയും.എന്നാൽ അതേസമയം, ആവശ്യകതയും ലഭ്യതയും തമ്മിലുള്ള ഏറ്റക്കുറച്ചിൽ കുറയ്ക്കുന്ന ബഫർ മേഖലയായി വെയ്റ്റിംഗ് ലിസ്റ്റ് സമ്പ്രദായം ഇനിയും തുടരുമെന്നും റെയിൽവേ അറിയിച്ചു.

Related Articles

Back to top button