IndiaLatest

പുതിയ ദേശീയ വിനോദസഞ്ചാര നയം അവതരിപ്പിക്കാനൊങ്ങി കേന്ദ്രം

“Manju”

രാജ്യത്ത് ദേശീയ വിനോദസഞ്ചാര നയം ഉടന്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വരുന്ന ബജറ്റ് സമ്മേളനത്തിന് മുന്‍പ് തന്നെ പുതിയ ടൂറിസം നയം പ്രാബല്യത്തില്‍ ആകും. ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് പുറത്തുവിട്ടിരിക്കുന്നത്. റോഡ്, റെയില്‍, എയര്‍ കണക്ടിവിറ്റി എന്നിവര്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള വിപുലമായ പദ്ധതികള്‍ രാജ്യത്ത് ഉടന്‍തന്നെ ആവിഷ്കരിക്കും. ഇതിലൂടെ ചെറുതും വലുതുമായ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കൂടാതെ, 2025 ഓടെ രാജ്യത്ത് 220 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, റെയില്‍ ശൃംഖല ശക്തിപ്പെടുത്താന്‍ 62,000 കോടി രൂപയും റോഡ് വികസനത്തിന് 80,000 കോടി രൂപയുമാണ് ചിലവഴിക്കുക. കൂടാതെ, വിനോദസഞ്ചാര മേഖലയില്‍ പൊതു- സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. അതേസമയം, രാമക്ഷേത്രം, ഹിമാലയന്‍, ബിആര്‍ അംബേദ്കര്‍ ടൂറിസ്റ്റ് സര്‍ക്കീട്ടുകള്‍ എന്നിവ ഉടന്‍ തന്നെ ആരംഭിക്കും.

Related Articles

Back to top button