IndiaLatest

വിസ്മയക്കാഴ്‌ച്ചയൊരുക്കാന്‍ കൊച്ചി – ധനുഷ്‌കോടി ദേശീയ പാത

“Manju”

കൊച്ചി: സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്‌ച്ചയൊരുക്കാന്‍ കൊച്ചി ധനുഷ്‌കോടി ദേശീയ പാത.പാതയില്‍ മൂന്നാര്‍ മുതല്‍ തമിഴ്‌നാട്ടിലെ അതിര്‍ത്തി പട്ടണമായ ബോഡിനായ്ക്കന്നൂര്‍ വരെയുള്ള കാഴ്ചകളാണ് ഇതുവഴിയുള്ള യാത്രക്കാരുടെ മനം കവരുന്നത്.തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ആനയിറങ്കല്‍ ജലാശയത്തിന്റെ വിദൂര കാഴ്ചകളും ബോഡിമെട്ട് ചുരവുമെല്ലാം ഈ റോഡിനെ സഞ്ചാരികളുടെ ഇഷ്ടപാതയാക്കുന്നു.
ഇതിനുപുറമെ റോഡിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അദ്ഭുതം പകരുന്ന കാഴ്ചകളായിരിക്കും മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 40 കിലോമീറ്റര്‍ ഭാഗത്ത് ഉണ്ടാവുക.അടുത്ത മാര്‍ച്ചില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷം കാട്ടാനകള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ റോഡിനു താഴ്ഭാഗത്തു കൂടി ഒരു ഇടനാഴിയും വരയാടിനു സഞ്ചരിക്കാന്‍ കോണ്‍ക്രീറ്റ് മേല്‍പാലവും നിര്‍മ്മിക്കും. വനം വകുപ്പാണ് മൃഗ പാലങ്ങള്‍ നിര്‍മ്മിക്കുകയെന്നാണു ദേശീയ പാത വിഭാഗം പറയുന്നത്.
ഏകദേശം 2.95 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്യാപ് റോഡിനു സമീപമാണ് വരയാടിനു വേണ്ടി 4 മീറ്റര്‍ വീതിയില്‍ 2 മലകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ മേല്‍പാലം നിര്‍മ്മിക്കുന്നത്. പൂപ്പാറ തോണ്ടിമലയ്ക്ക് സമീപമാണ് കാട്ടാനകള്‍ക്കു വേണ്ടി അണ്ടര്‍ പാസേജ് നിര്‍മ്മിക്കുന്നത്.
പദ്ധതിക്ക് ദേശീയ പാത വിഭാഗം അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ ചിന്നാര്‍ വന്യ ജീവി സങ്കേതത്തില്‍ ചാമ്ബല്‍ മലയണ്ണാനും ഹനുമാന്‍ കുരങ്ങുകള്‍ക്കും മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാത മുറിച്ചു കടക്കുന്നതിന് മുളകൊണ്ടുള്ള മേല്‍പാലങ്ങള്‍ വനം വകുപ്പ് നിര്‍മ്മിച്ചിരുന്നു.
എന്നാല്‍ വന്യ മൃഗങ്ങള്‍ക്കായി കോണ്‍ക്രീറ്റ് പാലങ്ങള്‍ നിര്‍മ്മിക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. ഇതു കൂടാതെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് കാട്ടാനകള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി 48 റാംപുകളും (ചെരിഞ്ഞ പ്രതലത്തോടു കൂടിയ വഴി) നിര്‍മ്മിക്കണമെന്ന് ദേശീയ പാത വിഭാഗം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button