India

നടുറോഡിൽ പെട്രോൾ ബോംബ് എറിഞ്ഞ് വീഡിയോ: യുവാക്കൾ പിടിയിൽ

“Manju”

ലക്നൗ : നടുറോഡിൽ പെട്രോൾ ബോംബ് എറിഞ്ഞ രണ്ട് പേർ പിടിയിൽ. ഖാലിദ് നൊമാൻ, സാഫ്രി ഫറൂഖി എന്നിവരാണ് റോഡിൽ ബോംബ് എറിഞ്ഞതിന് പോലീസിന്റെ പിടിയിലായത്. പ്രതികൾ ബോംബ് എറിയുന്ന വീഡിയോ ഫോണിൽ പകർത്തിയിരുന്നു. വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിച്ചതോടെയാണ് പ്രയാ​ഗ്രാജ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ വീഡിയോ ഒന്നര വർഷം മുൻപ് എടുത്തതാണെന്ന് പ്രതികൾ വെളിപ്പെടുത്തിതായി പോലീസ് അറിയിച്ചു.

റോഡ് സൈഡിൽ ബൈക്ക് നിർത്തിയതിനു ശേഷമാണ് പ്രതികൾ ഇത്തരം അഭ്യാസം കാണിച്ചത്. ബൈക്കിനടുത്ത് നിന്ന് ഒരാൾ വീഡിയോ എടുക്കുകയും മറ്റെയാൾ ഇത് ബോംബ് ആണെന്ന് പറഞ്ഞ് റോഡിലേയ്ക്ക് വലിച്ചെറിയുകയുമാണ് ചെയ്തത്. ബോംബ് പൊട്ടിയ ശേഷം ഇരുവരും ചിരിക്കുന്നതായും വീഡിയോയിൽ കാണാം.

തുടർന്ന് ഈ വീഡിയോ യുപി പോലീസിനെ ടാ​ഗ് ചെയ്തുകൊണ്ട് ട്വിറ്ററിൽ പങ്കുവെച്ചപ്പോഴാണ് ഇത് പുറംലോകം അറിയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button