KeralaLatest

ഇ. ശ്രീധരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

“Manju”

ശ്രീജ.എസ്‌

പാലക്കാട് : പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് വരണാദികാരി ആര്‍ഡിഒ എന്‍.എസ്. ബിന്ദുവിനാണ് മെട്രോമാന്‍ നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, പാലക്കാട് മണ്ഡലം പ്രസിഡന്റ് സ്മിതേഷ്, ജനറല്‍ സെക്രട്ടറി എം. ശശികുമാര്‍ എന്നിവരും പത്രികാ സമര്‍പ്പണവേളയില്‍ മെട്രോമാനെ അനുഗമിച്ചു. ആദ്യ സെറ്റ് പത്രികയാണ് ഇപ്പോള്‍ നല്‍കിയത്.
കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചായിരുന്നു പത്രിക സമര്‍പ്പണം. പാലക്കാട് വിജയം ഉറപ്പാണെന്നും ആത്മവിശ്വാസമുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ പത്രികാ സമര്‍പ്പണത്തിന് ശേഷം പ്രതികരിച്ചു.

Related Articles

Back to top button