IndiaLatest

ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചത് 400 പേര്‍ക്ക്

“Manju”

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: രാജ്യത്ത് 400 പേര്‍ക്ക് കോവിഡ് വൈറസിന്റെ യുകെ,സൗത്ത് ആഫ്രിക്ക,ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ത്തുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച്‌ നാല് വരെ 242 കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് .

വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടി കൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി.

ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ആറ് പേര്‍ക്കാണ് രാജ്യത്ത് ആദ്യമായി കോവിഡിന്റെ യു.ക വകഭേദം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളില്‍ 43 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Related Articles

Back to top button