IndiaLatest

200 മീറ്ററില്‍ ഹിമാദാസിന് സ്വര്‍ണ്ണം

“Manju”

ശ്രീജ.എസ്‌

പട്യാല: ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ദേശീയ നേട്ടങ്ങളെ മറികടന്ന് കുതിച്ച ധനലക്ഷ്മിയ്ക്ക് മറുപടി നല്‍കി ഹിമാ ദാസ്. 200 മീറ്റര്‍ ഓട്ടത്തിലാണ് ഹിമാദാസ് ധനലക്ഷ്മിയെ പിന്നിലാക്കി സ്വര്‍ണ്ണം നേടിയത്. ഹിമ 23.21 എന്ന സമയം കുറിച്ചപ്പോള്‍ 23.39 എന്ന സമയത്തില്‍ ധനലക്ഷ്മിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മീറ്റില്‍ പി.ടി. ഉഷയുടെ 1998ലെ റെക്കോര്‍ഡ് തകര്‍ത്ത ധനലക്ഷ്മി 100 മീറ്ററിലെ ഹീറ്റ്‌സില്‍ അന്താരാഷ്ട്ര താരം ദ്യൂതി ചന്ദിനെ മറികടന്നിരുന്നു. 200 മീറ്റര്‍ ഹീറ്റ്‌സില്‍ ഹിമയ്‌ക്കൊപ്പം കുതിച്ച്‌ മുന്നിലെത്തിയ ധനലക്ഷ്മി പക്ഷെ ഫൈനലില്‍ ഹിമയുടെ അനുഭവ സമ്പത്തിന് മുന്നില്‍ അടിപതറി. അന്താരാഷ്ട്രതലത്തിലെ അത്‌ലറ്റിക് മികവില്‍ അസം ഹിമയെ ആദരിക്കുകയും പോലീസ് വകുപ്പില്‍ ഡി.എസ്.പിയായി നിയമിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button