KeralaLatest

സംസ്ഥാനത്ത് 1061 സ്ഥാനാര്‍ത്ഥികള്‍

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 1061 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിനമായ 19 വരെ 2180 നാമനിര്‍ദ്ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രികകള്‍ 22 വരെ പിന്‍വലിക്കാന്‍ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും.

സൂഷ്മ പരിശോധനയില്‍ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്. ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്മണ്യന്റെ പത്രികയാണ് നിരസിക്കപ്പെട്ടത്. 2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് (22,125) ലഭിച്ച ലഭിച്ച തലശ്ശേരിയില്‍ ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ബിജെപി സഖ്യകക്ഷിയായ അണ്ണാഡിഎംകെയുടെ സ്ഥാനാര്‍ഥി ആര്‍.എം. ധനലക്ഷ്മിയുടെ പത്രികയാണ് ദേവികുളത്ത് തള്ളിയത്

Related Articles

Back to top button