KeralaLatest

രാ​ജ്യ​സ​ഭാ സീ​റ്റ് ജോ​സ് കെ. ​മാ​ണി​ക്ക്; എ​ല്‍​ഡി​എ​ഫി​ല്‍ ധാ​ര​ണ

“Manju”

ജോ സ് കെ. മാ ണി രാ ജ്യ സ ഭാ എം പി സ്ഥാ നം രാ ജി വ ച്ചു |

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ജോ​സ് കെ. ​മാ​ണി രാ​ജി​വ​ച്ച രാ​ജ്യ​സ​ഭാ സീ​റ്റ് അ​വ​ര്‍​ക്ക് ത​ന്നെ ല​ഭി​ച്ചേ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ധാ​ര​ണ​യാ​യെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.

ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാല സീറ്റിന് പകരം രാജ്യസഭ സിപിഎമ്മിനെന്നായിരുന്നു. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചതോടെ രാജ്യസഭാ സീറ്റെന്ന നിലനിര്‍ത്തണമെന്ന അവകാശവാദം ജോസ് കെ മാണി സിപിഎം നേതൃത്വത്തോട് ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് സിപിഎം നേതൃത്വം ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയത്. അവര്‍ കൊണ്ടുവന്ന സീറ്റ് അവര്‍ക്ക് തന്നെ കൊടുക്കണമെന്നാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എം.വി.ശ്രയാംസ് കുമാറിന് സീറ്റു കൊടുക്കുകയും കേരള കോണ്‍ഗ്രസിന്റെ സീറ്റ് സിപിഎം എടുക്കുകയും ചെയ്യുന്നത് ഉചിതമല്ലെന്ന് സിപിഐ മുന്നണി നേതൃത്വത്തോട് വ്യക്തമാക്കി. രാജ്യസഭ ജോസ് കെ മാണിക്ക് നല്‍കുന്നതിനോട് എന്‍ സിപിക്കും വിജോയിപ്പില്ല. മറ്റു ഘടകക്ഷികളും സിപിഎം സീറ്റ് എറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ല.

Related Articles

Back to top button