KeralaLatest

ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

“Manju”

അങ്കമാലി : പാറമടയില്‍ കല്ല് കയറ്റാന്‍ വന്ന ലോറി അപകടത്തില്‍പെട്ട്​ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മൂക്കന്നൂര്‍ ആഴകം ആശേരി അമ്പലത്തിന്​ സമീപം താമസിക്കുന്ന കോട്ടയ്ക്കല്‍ ദേവസിക്കുട്ടിയുടെ മകന്‍ ജിന്‍സന്‍ (26) ആണ് അപകടത്തില്‍ മരിച്ചത്​.പറമ്പയത്തുള്ള പാറമടയില്‍ കല്ല് കയറ്റാനായി കാത്തുനില്‍ക്കുന്നതിനിടെ ജിന്‍സന്‍റെ ലോറി നിയന്ത്രണംവിട്ട് താഴേക്ക്​ ഇറങ്ങുകയായിരുന്നു ഉണ്ടായത്. വാഹനത്തിനിടയില്‍ കുടങ്ങിയ ജിന്‍സനെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മേല്‍നടപടി സ്വീകരിച്ച്‌ അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Related Articles

Back to top button