KeralaLatestPalakkad

പുത്തന്‍ലുക്കുമായി പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ യൂണിഫോം

“Manju”

 

പാലക്കാട് : ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ യൂണിറ്റുകളിലെ സ്റ്റാഫുകളുടെ യൂണിഫോം റീബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ സ്റ്റാഫുകള്‍ ആദ്യപടിയെന്ന നിലയില്‍ പുത്തന്‍ യൂണിഫോമണിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ തെറാപ്പിസ്റ്റുകള്‍ പുതിയ യൂണിഫോമിലെത്തിയത്.  ഇത്  കാഴ്ചയ്ക്ക് പുതുമയും നവ ഉന്മേഷവും പകരുന്നതായിരുന്നു.  തെറാപ്പി സ്റ്റാഫുകള്‍  ശാന്തിഗിരി ആശ്രമം, പാലക്കാട് ഏരിയയിലെ  ചുമതലക്കാരോടൊപ്പം  നിന്ന് ആ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.

ഏതൊരു സ്ഥാപനത്തിന്റെയും ഐഡന്റിറ്റിയാണ് ബ്രാന്റിംഗ്.. അത് യൂണിഫോമിലും, പ്രൊഡക്ട്സിലും ബോര്‍ഡിലും ഒക്കെ വരുമ്പോള്‍ സ്ഥാപനത്തിന്റെ ഐഡന്റിറ്റി ഉറപ്പിക്കുന്നു. ശാന്തിഗിരിയുടെ നിലവിലുള്ള ബ്രാന്റിംഗ് കളറില്‍ ചെറിയ മാറ്റങ്ങളോടൊയാണ് പുതിയ ബ്രാന്റിംഗ് വരുന്നത്.

 

Related Articles

Back to top button