IndiaLatest

വൈറ്റ് കോളര്‍ ഭീകരര്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നു : ലെഫ് ജനറല്‍ ഡി.പി. പാണ്ഡെ

“Manju”

ഷോപ്പിയാന്‍: രാജ്യത്തെ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നത് വൈറ്റ് കോളര്‍ ഭീകരരാണെന്ന് ചിന്നാര്‍ കോര്‍ മേധാവി ലെഫ് ജനറല്‍ ഡി.പി.
ഒരു വശത്ത് അവര്‍ സാധാരണക്കാരെ കൊല്ലുന്നു. മറുവശത്ത് തെരഞ്ഞുപിടിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥരേയും വകവരുത്തുന്നു. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് മുഖ്യധാരയില്‍ നില്‍ക്കുന്ന ഉന്നതരെന്ന് നടിക്കുന്ന ചിലരാണ്. അത്തരക്കാരെ യുവാക്കള്‍ വലിയ തോതില്‍ ആരാധിക്കുന്നത് അപകടമാണ്. അതിര്‍ത്തിയിലെ യുവാക്കളും ജമ്മുകശ്മീരിലെ യുവാക്കളും ഇത്തരം അപകടം തിരിച്ചറിയണമെന്നും പാണ്ഡെ പറഞ്ഞു.
‘ജമ്മുകശ്മീരില്‍ ആരു മരിച്ചാലും അത് ശത്രുക്കളെ സന്തോഷിപ്പിക്കും. കാരണം രാജ്യത്തു കുഴപ്പമുണ്ടെന്നു സ്ഥാപിക്കാന്‍ അവര്‍ക്ക് അതുമൂലം കഴിയും. എന്നാല്‍ അത് സൈനികനായാലും സാധാരണക്കാരായാലും അത് ഇന്ത്യക്ക് നഷ്ടം തന്നെയാണ്. അതേസമയം ഇന്ത്യയിലെ ഓരോ യുവാവും വിലപ്പെട്ടതാണ്. അവരെ ഭീകരരാക്കുന്നതിന് പിന്നില്‍ വൈറ്റ്-കോളര്‍ ഭീകരരാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ശത്രുക്കള്‍. അവര്‍ രാജ്യത്തിനകത്തുതന്നെയാണ്. അവരെ തകര്‍ക്കുക തന്നെവേണം. അവര്‍ രാജ്യത്തിനു ണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്.’ ലെഫ് ജനറല്‍ ഡി.പി. പാണ്ഡെ പറഞ്ഞു.

Related Articles

Back to top button