International

വലയിൽക്കുടുങ്ങി ഭീകരമത്സ്യം: ഫോട്ടൊയെടുത്ത ശേഷം കടലിൽ ഉപേക്ഷിച്ചു.

“Manju”

മെൽബൺ: മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ അപൂർവ്വ മത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. വലിയ വായും കൂർത്ത പല്ലും പാമ്പിനെ പോലുള്ള ശരീരവും ആദ്യം ആരേയും ഒന്ന് പേടിപ്പിക്കും. അത്രയ്ക്ക് ഭീകരമാണ് മത്സ്യത്തിന്റെ രൂപം. മത്സ്യത്തെ പിടികൂടിയവർ തന്നെ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

മത്സ്യത്തിന്റെ മുഖം മാത്രമല്ല ഭയപ്പെടുത്തുന്ന തരത്തിൽ ഒരു മനുഷ്യന്റെ പകുതി വലുപ്പവുമുണ്ട് ഇതിന്. ഓസ്‌ട്രേലിയക്കാരായ നാറ്റ് ഇദൻ ഇസാക്ക് എന്ന മത്സ്യത്തൊഴിലാളിയ്ക്കാണ് ഈ ഭീകര മത്സ്യത്തെ കിട്ടിയത്. ഇദ്ദേഹം പങ്കുവച്ച ചിത്രത്തിലൂടെയാണ് ഈ മത്സ്യത്തെ കുറിച്ച് ലോകം അറിയുന്നത്. ഈൽ വിഭാഗത്തിൽപ്പെട്ട മത്സ്യമാണ് ഇതെന്നാണ് സൂചന.

മനുഷ്യനെപ്പോലെയുള്ള പല്ലുകളാണ് ഇവയ്‌ക്കെന്ന് ആദ്യ കാഴ്ചയിൽ തോന്നും. എന്നാൽ കൂടുതൽ പരിശോധനയിൽ പല്ലുകൾ സ്രാവുകളുടെ പല്ലിന് സമാനമായി കണ്ടെത്തി. അതീവ അപകടകാരികളായ മത്സ്യമാണ് ഇവയെന്നും അദ്ദേഹം പറയുന്നു. മുൻപ് ഫ്‌ലോറഡയിൽ നിന്നും മെൽബണിൽ നിന്നും ഇത്തരം മത്സ്യത്തെ പിടികൂടിയിട്ടുണ്ട്. ഭീകരമായ രൂപമായത് കൊണ്ട് തന്നെ മത്സ്യത്തിന്റെ ചിത്രം എടുത്ത ശേഷം കടലിൽ തന്നെ ഉപേക്ഷിച്ചുവെന്ന് നാറ്റ് ഇദൻ പറഞ്ഞു.

https://www.facebook.com/permalink.php?story_fbid=3734318586659698&id=100002447792399

Related Articles

Back to top button