IndiaInternationalKeralaLatest

ഹൈവേ തുരങ്കം അടല്‍ ടണല്‍ പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

“Manju”

സിന്ധുമോള്‍ . ആര്‍

റോഹ്താങ്: കോവിഡ് പശ്ചാത്തലത്തിലും ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കം അടല്‍ ടണലിന്റെ ഉദ്ഘാടനം എറെ വിപുലമാക്കാനൊരുങ്ങി രാജ്യം. അടല്‍ ടണല്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. 9.02 കിലോ മീറ്റര്‍ കിലോമീറ്ററാണ് മണാലിയെയും ലഹൗല്‍ താഴ്വരയെയും ബന്ധിപ്പിക്കുന്ന ടണലിന്റെ നീളം. അടല്‍ ബിഹാരി വാജ് പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ദക്ഷിണ പോര്‍ട്ടലിലേക്കുള്ള അപ്രോച്ച്‌ റോഡിന്റെ ശിലാസ്ഥാപനം നടത്തിയത്. പിന്നീട് നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോഴാണ് തുരങ്കത്തിന് അടല്‍ ടണല്‍ എന്ന പേര് നല്‍കിയത്.
ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ മലയാളി ചീഫ് എന്‍ഞ്ചിനിയര്‍ കെ.പി പുരുഷോത്തമനായിരുന്നു തുരങ്കപാതയുടെ നിര്‍മാണ ചുമതല. സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലുള്ള ഹിമാലയത്തിലെ പീര്‍ പഞ്ചാല്‍ റേഞ്ചില്‍ അണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. കനത്ത മഞ്ഞ് വീഴ്ച കാരണം വര്‍ഷത്തില്‍ ആറ് മാസം ലഹൗല്‍ താഴ്വരയിലേയ്ക്ക് യാത്ര സാധ്യമല്ല. എന്നാല്‍ തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ വെല്ലുവിളി ഇല്ലാതാകും. ഇരു കവാടങ്ങളിലും സുരക്ഷാ പരിശോധന സംവിധാനങ്ങള്‍, എല്ലാ 150 മീറ്ററിലും ടെലിഫോണ്‍ സംവിധാനം, ഓരോ 60 മീറ്ററിലും അഗ്നിശമന ഉപകരണം ഒരോ 250 മീറ്ററിലും സിസിടിവി ക്യാമറകള്‍, വായു ഗുണനിലവാര പരിശോധന, ഓരോ 25 മീറ്ററിലും ഇവാകുവേഷന്‍ ലൈറ്റിംഗ്/എക്സിറ്റ് ചിഹ്നങ്ങള്‍, എല്ലാ 50 മീറ്ററിലും അഗ്നിബാധയേല്‍ക്കാത്ത ഡാമ്പറുകള്‍ ഇങ്ങനെ നീളുന്നതാണ് അടല്‍ ടണലിന്റെ പ്രത്യേകതകള്‍. രണ്ടുമണിക്കൂറിനുള്ളില്‍ കൃത്യതയാര്‍ന്ന കോവിഡ് പരിശോധനാഫലം ഉറപ്പാക്കുമെന്ന വാഗ്ദാനത്തോടെ പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ റിലയന്‍സ്

Related Articles

Back to top button