KeralaKozhikodeLatest

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

“Manju”

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. 1.13 കോടിയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയിലായി. മനാഫ്, ശാഹുല്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

കരിപ്പൂര്‍ കേന്ദ്രീകരിച്ച്‌ വന്‍ സ്വര്‍ണക്കടത്താണ് നടന്നു വരുന്നത്. കസ്റ്റംസിന്റെ ഉദ്യോഗസ്ഥര്‍ക്ക് പോലും സ്വര്‍ണ കടത്തില്‍ പങ്കുള്ളതായി ആരോപണം ഉയര്‍ന്നതിനാല്‍ സിബിഐ, കേന്ദ്ര അന്വേഷണ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ കസ്റ്റംസ് ഓഫീസറില്‍ നിന്നും പണം പിടിച്ചെടുത്തിരുന്നു. കേരളം സ്വര്‍ണ കടത്തുകാരുടെ ഹബായി മാറുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

Related Articles

Back to top button