LatestThiruvananthapuram

എസ് .പ്രേംകൃഷ്ണന് ലേബർ കമ്മിഷണറുടെ അധികച്ചുമതല

“Manju”

തിരുവനന്തപുരം: ലേബർ കമ്മിഷണർ നവ്ജ്യോത് ഖോസ അവധിയിൽ പ്രവേശിച്ചതിനെത്തുടർന്ന് കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണന് അധികച്ചുമതല നൽകി. അദ്ദേഹം ചുമതലയേറ്റു. തൃശൂർ അസിസ്റ്റന്റ് കളക്ടറായി സർവീസിൽ പ്രവേശിച്ച തിരുവനന്തപുരം കവടിയാർ സ്വദേശിയായ പ്രേംകൃഷ്ണൻ ദേവികുളം സബ് കളക്ടർ, മലപ്പുറം ജില്ലയിലെ ആദ്യ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2017 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്നും ബി ടെക് ബിരുദം നേടിയിട്ടുണ്ട്. ഭാര്യ: അഞ്ജു ശിവദാസ്. മകൾ വൈഗ.

 

Related Articles

Back to top button