IndiaLatest

രാജ്യത്ത് കൊറോണ ബാധിച്ചവർ അര ലക്ഷത്തോളം

“Manju”

സിന്ധുമോള്‍ ആര്‍

 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 49,391 പേർക്കാണ് ഇതിനോടകം കൊവിഡ് ബാധിച്ചത്. രോഗം ബാധിച്ച് 1694 പേർ മരിച്ചു. 14183 പേർക്ക് രോഗം ഭേദമായി. 33514 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 126 പേർ രാജ്യത്ത് മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 2958 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. ദിവസം ചെല്ലുന്തോറും കൊവിഡ് വ്യാപനത്തിന്റെ ശക്തി വർധിച്ചുവരികയാണ്. കേരളമുൾപ്പെടെ അപൂർവം ചില സംസ്ഥാനങ്ങൾക്ക് മാത്രമാണ് രോഗത്തെ വിജയകരമായി പ്രതിരോധിക്കാൻ സാധിച്ചിട്ടുള്ളത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ് രാജ്യത്തെ ഭൂരിഭാഗം കൊവിഡ് രോഗികളും. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 15,000ത്തിലേക്ക് എത്തുകയാണ്. അതേസമയം മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് വന്നു തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button