InternationalLatest

യുഎസിൽ മരണസംഖ്യ 63,000 കടന്നു

“Manju”

ശ്രീജ.എസ്

 

വാഷിങ്ടൻ∙ യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 63,000 കടന്നു. ഇന്നലെ മാത്രം 2201 പേർക്ക് ജീവൻ നഷ്ടമായതോടെ ആകെ മരണസംഖ്യ 63,856 ആയി. യുഎസിൽ രോഗബാധിതരുടെ എണ്ണം പതിനൊന്നു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 10,95,023 പേർക്കാണ് രേഗബാധ സ്ഥിരീകരിച്ചത്.

ആഗോള തലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 33 ലക്ഷം കവിഞ്ഞു. 2,33,830 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ യുഎസിനു പിന്നിലുള്ള സ്പെയിനിൽ 2,39,639 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരീകരിച്ചത്. ഇവിടെ ആകെ മരണം 24,543. ഇറ്റലിയിൽ 2,05,463 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ24,543 പേർ മരണത്തിനു കീഴടങ്ങി.

ഇന്നലെ 674 പേരാണ് ആശുപത്രികളിലും നഴ്സിങ് ഹോമുകളിലുമായി ബ്രിട്ടനിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ26,711 ആയി. ഇവിടെ രോഗബാധിതരുടെ എണ്ണം 1,70,000 കടന്നു. ഫ്രാൻസിൽ മരണസംഖ്യ 24,376 ആയി ഉയർന്നു.

Related Articles

Leave a Reply

Back to top button