IndiaLatest

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന റിപ്പോര്‍ട്ട്. നാല്‍പത്തിയാറായിരം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ഇന്ന് പുറത്ത് വന്ന കണക്കനുസരിച്ച്‌ 40715 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് വിവരം.

മുംബൈയിലും, പുണെയിലുമുള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടും മഹാരാഷ്ട്രയിലെ കോവിഡ് ആശങ്കയ്ക്ക് ശമനമില്ല. പഞ്ചാബ്, കേരളം, കര്‍ണാടക, തമിഴ്‌നാട്, ഛത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആയിരത്തിലധികം കേസുകള്‍ ഉണ്ട്. ഡല്‍ഹിയിലും പ്രതിദിനം 800 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ കൊവിഡിന്റെ വ്യാപന തോത് കൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു ഒരാളില്‍ നിന്ന് ഒന്നിലധികം പേരിലേക്ക് രോഗം പകരും വിധം വൈറസിന്റെ വ്യാപന ശേഷി കൂടിയതായി ലോകാരോഗ്യ സംഘടനയുടേതടക്കം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കണക്ക് ഉയരുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഒരു ക്ഷേത്രത്തില്‍ ആയിരകണക്കിനാളുകള്‍ മാസ്‌ക് പോലുമില്ലാതെ തടിച്ചു കൂടിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സീനുകള്‍ സുരക്ഷിതമാണെന്ന് കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. വാക്‌സിന്‍ കുത്തിവെക്കുന്നവരില്‍ ചോര കട്ടപിടിക്കുന്നതുള്‍പ്പടെയുള്ള പാര്‍ശ്വഫലങ്ങളില്ലെന്നാണ് കേന്ദ്രം നിയോഗിച്ച സംഘം കണ്ടെത്തിയത്. കൊവിഷീല്‍ഡ് കുത്തിവയ്ക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചത്.

Related Articles

Back to top button