KeralaLatest

സുഹൃദ് സംഗമത്തിന് തിരുവനന്തപുരം വേദിയായി.

“Manju”

തിരുവനന്തപുരം : മതനിരപേക്ഷ മനസ്സുകളെ ഒരുമിച്ചിരുത്തി സൗഹാര്‍ദ്ദത്തിന്റെ പുതിയ വെളിച്ചമായ ‘സുഹൃദ് സംഗമവുമായി’പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങള്‍. തലസ്ഥാനത്ത് നടന്ന സുഹൃദ് സംഗമത്തില്‍ മത, സാമുദായിക, സാംസ്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി. നമ്മുടെ രാജ്യം ജനാധിപത്യത്തിലധിഷ്ഠിതമായതാണ്., ഇവിടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യപ്രാധാന്യമാണുള്ളത്. തിരുവനന്തപുരം ജനാധിപത്യത്തിന്റെ അന്തസത്തഃയെ മുറുകെപിടിക്കുന്ന ക്ഷേത്രമാണ് എന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബലി തങ്ങള്‍ പറഞ്ഞു. എം.പി. മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അടൂര്‍ പ്രകാശ്, എം.എല്‍.എ. മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹീം, എന്‍. ഷംസുദ്ദീൻ, കുറുക്കോളി മൊയ്തീൻ, എം. വിൻസെന്റ്, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫാ. യുജീൻ പെരേറ, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, സ്വാമി സന്ദീപാനന്ദഗിരി, പി.എച്ച്. അബ്ദുൽ ഗഫാര്‍ മൗലവി, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി., മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റര്‍ മാര്‍ക്കോസ് ഏബ്രഹാം, സ്വാമി അശ്വതി തിരുനാള്‍, വിഴിഞ്ഞം സെയ്ദ് മുസ് ലിയാര്‍, ഗായകൻ രമേശ് നാരായണൻ, സണ്ണിക്കുട്ടി ഏബ്രഹാം, എം.എസ്. ഫൈസൽഖാൻ, സ്വാമി ശുഭാംഗാനന്ദ, അയിലം ഉണ്ണികൃഷ്ണൻ തുടങ്ങി സാംസ്കാരിക കലാ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button