IndiaLatest

പരിഹാസവുമായി പ്രശാന്ത്​ ഭൂഷണ്‍

“Manju”

ന്യൂഡല്‍ഹി: കശ്​മീരി​ന്‍റെ പ്രത്യേക അവകാശം റദ്ദാക്കിയ മോദി സര്‍ക്കാര്‍ നടപടി അന്ന്​ സ്വാഗതം ചെയ്​ത ആം ആദ്​മി പാര്‍ട്ടി നേതാവ്​ അരവിന്ദ് കെജ്​രിവാള്‍, ഇപ്പോള്‍ ഡല്‍ഹിയുടെ അധികാരം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നതി​ല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം.അയോധ്യ യാത്രയും ദേശഭക്​തി സിലബസുമായി ബി.ജെ.പിയെ വെല്ലാന്‍ നോക്കിയ കെജ്​രിവാളിനെ തേടി ഇപ്പോള്‍ അവരെത്തിയെന്നും അപ്പോഴദ്ദേഹം നിലവിളിക്കുകയാണെന്നും ആം ആദ്​മി പാര്‍ട്ടി സ്​ഥാപകരിലൊരാളായ അഡ്വ. പ്രശാന്ത്​ ഭൂഷണ്‍ ട്വീറ്റ്​ ചെയ്​തു. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ പട്ടികയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപവേളയിലും കെജ്​രിവാള്‍ നിശബ്​ദത പാലിച്ചതും ഭൂഷണ്‍ ചോദ്യം ചെയ്​തു.
”ചില ദിവസങ്ങളില്‍ പക്ഷികള്‍ ചേക്കേറാന്‍ വരും. അവര്‍ ആദ്യം കശ്​മീരിനെ തേടി വന്നു. അദ്ദേഹം അത്​ സ്വാഗതം ചെയ്​തു. പിന്നീട്​ അവര്‍ സി.എ.എയും എന്‍.ആര്‍.സിയും ഡല്‍ഹി കലാപവുമായി വന്നു. അദ്ദേഹം നിശബ്​ദത പാലിച്ചു. അയോധ്യ യാത്രയും ദേശഭക്​തി സിലബസും കൊണ്ട്​ ബി.ജെ.പിയെ വെല്ലാന്‍ നോക്കി.ഇ​േപ്പാള്‍ അദ്ദേഹത്തെ തേടി അവരെത്തി. ഇപ്പോള്‍ അദ്ദേഹം നിലവിളിച്ചുകൊണ്ടിരിക്കുകയാണ്​” പ്രശാന്ത്​ ഭൂഷണ്‍ ട്വീറ്റില്‍ പറഞ്ഞു​.

Related Articles

Back to top button