Latest

ലോകത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കൊവിഡ് രോഗികള്‍

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു. കൊവിഡ് മരണസംഖ്യ 39.32 ലക്ഷം കടന്നു. പതിനാറ് കോടി അറുപത് ലക്ഷം പേര്‍ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.19 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 3.01 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്.നിലവില്‍ 5.95 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.2.91 കോടി പേര്‍ രോഗമുക്തി നേടി.രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 31 കോടി പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. ബ്രസീലില്‍ 1.83 കോടി രോഗബാധിതരും, ഫ്രാന്‍സില്‍ 57 ലക്ഷം രോഗബാധിതരും, റഷ്യയില്‍ 54 ലക്ഷം രോഗബാധിതരുമാണുള്ളത്. ഈ രാജ്യങ്ങളിലെല്ലാം സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Related Articles

Check Also
Close
Back to top button