AlappuzhaKerala

കോവിഡ് ഒരിക്കൽ ബാധിച്ചു ഭേദമായവർക്കു വീണ്ടും വൈറസ് ബാധ

“Manju”

ആലപ്പുഴ • കോവിഡ് ഒരിക്കൽ ബാധിച്ചു ഭേദമായവർക്കു വീണ്ടും വൈറസ് ബാധയുണ്ടാകുന്നത് എന്തുകൊണ്ടാണ് ? ആലപ്പുഴ ജില്ലയിലും അത്തരം കേസുകൾ കണ്ടതോടെ പുതിയ ആശങ്ക. ഒരിക്കൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടവർ തുടർന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നതു മാത്രമാണു പോംവഴിയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷം നീണ്ടുനിൽക്കുന്ന പ്രതിരോധം കിട്ടാത്തതാണു വീണ്ടും ബാധിക്കാൻ പ്രധാന കാരണമെന്നാണു വിദഗ്ധർ കണ്ടെത്തിയത്.

വൈറസിനെ പ്രതിരോധിക്കാൻ ശരീരം ഉൽപാദിപ്പിക്കുന്ന ആന്റിബോഡികൾ പര്യാപ്തമാകുന്നില്ല. ചിലരുടെ കാര്യത്തിൽ ആന്റിബോഡികൾ ഉണ്ടാകുന്നേയില്ല. ഉണ്ടായാലും അവ നീണ്ടുനിൽക്കാത്തതും വൈറസ് ബാധ ആവർത്തിക്കാൻ കാരണമാകാം. ചിക്കൻപോക്സ് പോലുള്ള ചില രോഗങ്ങൾ ബാധിക്കുമ്പോൾ മരുന്നുകൾ ആജീവനാന്ത പ്രതിരോധം നൽകുന്നു. കോവിഡിന്റെ കാര്യത്തിൽ അങ്ങനെയൊരു പ്രതിരോധം ശരീരത്തിനുണ്ടാകുന്നില്ല. കോവിഡ് ബാധിച്ചു മാറിയാലും മാസ്ക്കും സാനിറ്റൈസറും സോപ്പും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കുകയും വേണം.

Related Articles

Back to top button