IndiaLatest

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

“Manju”

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമത മഹാമാരികളുടെ സുഹൃത്താണെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മമത ബാനര്‍ജി അധികാരത്തില്‍ വന്ന ശേഷം ഡെങ്കിപ്പനിയും, മലേറിയയും വ്യാപിക്കാന്‍ ആരംഭിച്ചു. മമത പദവിയൊഴിയാതെ ഡെങ്കിയും, മലേറിയയും പോലുള്ള മഹാമാരികള്‍ സംസ്ഥാനത്ത് നിന്നും വിട്ടൊഴിയില്ല. ഡെങ്കിയുടെയും, മലേറിയുടെയും സുഹൃത്താണ് മമതാ ബാനര്‍ജിയെന്നും അമിത് ഷാ ആഞ്ഞടിച്ചു.

ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിക്കൂ, രണ്ട് വര്‍ഷത്തിനുള്ളില്‍ പകര്‍ച്ച വ്യാധികളെ ഇല്ലാതാക്കാം. പ്രധാനമന്ത്രി ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമ്ബോള്‍, മമതാ ബാനര്‍ജി അനന്തിരവന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഝര്‍ഗ്രാം ഗോത്ര വിഭാഗത്തിന്റെയും, കാടിന്റെയും മണ്ണാണ്. ഇവിടെ മമത സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button