IndiaLatest

ഫാക്ടറിയില്‍ വാതകചോര്‍ച്ച : 20 ജോലിക്കാര്‍ ആശുപത്രിയില്‍

“Manju”

മംഗലാപുരം: നഗരത്തിലെ ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് 20 ജോലിക്കാര്‍ ആശുപത്രിയില്‍. മംഗലാപുരത്തെ ബൈക്കമ്പാടിയിലുള്ള എവറസ്റ്റ് സീഫുഡ് ഫാക്ടറിയിലാണ് അമോണിയ ചോര്‍ന്ന് അപകടമുണ്ടായത്. ചൊവ്വാഴ്ച അപകടം നടക്കുന്ന സമയത്ത്, ഫാക്ടറിയില്‍ എണ്‍പതോളം ജോലിക്കാര്‍ ഉണ്ടായിരുന്നു. ഇവരില്‍ 20 പേര്‍ അമോണിയ ശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന, ജോലിക്കാരെയും പരിസരവാസികളും ഒഴിപ്പിച്ചു. വ്യവസായിക മേഖലയായതിനാല്‍ അധികം ആള്‍പാര്‍പ്പില്ലാത്തത് ഗുണകരമായെന്ന് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ പറഞ്ഞു. പനമ്പൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, മുക്കയ്ക്ക് സമീപമുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തു.

Related Articles

Back to top button