IndiaKeralaLatest

പുലിയെ വീട്ടുകാര്‍ പൂട്ടിയിട്ടു

“Manju”

ഉഡുപ്പി:  വളര്‍ത്തുനായയെ പിടിക്കാന്‍ വീടിനകത്തു കയറിയ പുള്ളിപ്പുലിയെ വീട്ടുകാര്‍ പൂട്ടിയിട്ടു. കഴിഞ്ഞ ദിവസം ഉഡുപ്പി ബ്രഹ്മാവര്‍ നൈലാഡിയിലെ ഒരു വീട്ടിലാണ് സംഭവം. തുടര്‍ന്ന് പുലിയെ വനംവകുപ്പ് അധികൃതരെത്തി കൂട്ടിലാക്കി വനത്തില്‍ വിട്ടു.

വളര്‍ത്തു നായയെ പിടിക്കാനായി പിന്തുടര്‍ന്നെത്തിയതായിരുന്നു പുലി. എന്നാല്‍ നായ പ്രാണരക്ഷാര്‍ഥം വീടിനകത്തേക്കു കയറി. പിന്നാലെ പുലിയും. ഇതോടെ വീട്ടുകാര്‍ മുറി പുറത്തു നിന്നു പൂട്ടി വനം വകുപ്പില്‍ വിവരം അറിയിച്ചു.

പിന്നീട് വനം വകുപ്പ് അധികൃതരെത്തി ഒന്നര മണിക്കൂര്‍ പണിപ്പെട്ട് പുലിയെ കൂട്ടില്‍ കയറ്റി. വൈദ്യ പരിശോധനയ്ക്കു ശേഷമാണു പുലിയെ വനത്തില്‍ വിട്ടത്.

Related Articles

Back to top button