InternationalLatest

ദേശീയ പതാക നിയമത്തിൽ മാറ്റം വരുത്തി ബ്രിട്ടൻ

“Manju”

ലണ്ടൻ: ബ്രിട്ടൻ ദേശീയ പതാക നിയമം കർശനമാക്കുന്നു. എല്ലാ സർക്കാർ മന്ദിരത്തിലും ഇനി മുതൽ സ്ഥിരമായി ദേശീയ പതാകയായ യൂണിയൻ ജാക് പാറിക്കണമെന്നാണ് നിർദ്ദേശം. പാർലമെന്റിൽ മന്ത്രിമാരുടെ സമിതിയാണ് പതാക നിയമത്തിൽ നിർദ്ദേശം വെച്ചത്. എന്നാൽ ബ്രക്‌സിറ്റ് നടപ്പാക്കിയതോടെ യൂറോപ്യൻ യൂണിയന്റെ പതാക ഇനി എവിടെയൊക്കെയാകാം എന്നതിന് തീരുമാനം എടുക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പാർലമെന്റ് വകുപ്പറിയിച്ചു.

നിലവിൽ യൂണിയൻ ജാക് നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ മാത്രമാണ് ഉയർത്താറു ണ്ടായിരുന്നത്. സ്വന്തം നാടിന്റെ അഭിമാനവും ചരിത്രവും വിജയഗാഥയും പതാക കാണുമ്പോൾ ഏവർക്കും ഓർമ്മവരുമെന്നാണ് പതാക വിഷയത്തിൽ മന്ത്രിസഭ വ്യക്തമാക്കിയത്. ഇതോടൊപ്പമാണ് ഇരട്ട പതാക എന്ന നയം വേണ്ടെന്ന് തീരുമാനിച്ചത്. ഒരു പതാക സ്തംഭത്തിൽ തന്നെ രണ്ടെണ്ണം ഉയർത്താൻ ഇനി അനുവാദമില്ല. എന്നാൽ രണ്ടു പതാകകൾ രണ്ടു സ്തംഭങ്ങളിലായി അടുത്തടുത്ത് ഉയർത്താൻ അനുവാദമുണ്ട്.

Related Articles

Back to top button