IndiaLatest

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്

“Manju”

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ തോളിനു പരിക്കേറ്റു പരമ്പരയില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യര്‍ക്കു പകരം സൂര്യകുമാര്‍ യാദവ് ഇന്ന് ഏകദിന അരങ്ങേറ്റം നടത്തിയേക്കും. ആദ്യ ഏകദിനത്തില്‍ 66 റണ്‍സ് ജയം നേടിയ ഇന്ത്യയ്ക് ഇന്ന് ജയിച്ച്‌ പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്നിറങ്ങും. ഉച്ചയ്ക്ക് 1.30 നാണ് മത്സരം. ആദ്യ ഏകദിനത്തില്‍ കൈമുട്ടിന് പരിക്കേറ്റ രോഹിത് ശര്‍മയ്ക്കും ഇന്ന് വിശ്രമം അനുവദിച്ചേക്കും. റിഷഭ് പന്തിനെ കീപ്പറാക്കി കെഎല്‍ രാഹുലിന് ബാറ്റിംഗില്‍ ശ്രദ്ധിക്കാനുള്ള അവസരം നല്‍കിയേക്കും.

അതേസമയം, പരിക്കേറ്റ ഇംഗ്ലണ്ട് താരങ്ങളായ ഓയിന്‍ മോര്‍ഗന്‍, സാം ബില്ലിങ്‌സ് ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കില്ലെന്നാണ് സൂചന. ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിരലില്‍ 4 സ്റ്റിച്ചുകളുമായാണ് മോര്‍ഗന്‍ ബാറ്റിങിനിറങ്ങിയത്. സാം ബില്ലിങ്സിന് ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇരുതാരങ്ങളും രണ്ടാം ഏകദിനത്തില്‍ കളിക്കുവാന്‍ സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യം മത്സരത്തില്‍ ഇംഗ്ലണ്ടിനായി 22 റണ്‍സും സാം ബില്ലിങ്‌സ് 18 റണ്‍സും നേടിയിരുന്നു.

Related Articles

Back to top button