KeralaLatest

ക്ഷേത്ര ദര്‍ശനം നടത്തി കടകംപള്ളി സുരേന്ദ്രന്‍

“Manju”

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്ര ദര്‍ശനം നടത്തി പ്രസാദം സ്വീകരിക്കുന്നതിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയരുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് കടകംപള്ളി. ശ്രീകാര്യം കുരുമ്പകോണം മുടിപ്പുര ദേവീക്ഷേത്രത്തില്‍ കടകംപള്ളി ദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച്‌ മടങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഉത്സവം നടന്ന ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെയാണ് പ്രചാരണത്തിനിടെ കടംകംപള്ളി എത്തിയത്.

Related Articles

Back to top button