KeralaLatest

ഭാര്യയ്‌ക്കും , മകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയെ കണ്ട് സുരേഷ് ഗോപി

“Manju”

ന്യൂഡല്‍ഹി ; ഭാര്യ രാധികയ്‌ക്കും മൂത്ത മകള്‍ ഭാഗ്യക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി . ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒരു ചിത്രത്തില്‍ സ്വര്‍ണനിറമുള്ള താമരയുടെ രൂപത്തിലുള്ള ആറന്മുള കണ്ണാടി കുടുംബം പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത് കാണാം. MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നല്‍കുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ കാണാൻ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ പദയാത്ര ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു .

Related Articles

Back to top button