IndiaLatest

ശ്രേയസ് അയ്യറിന് അടുത്ത ആഴ്ച ശസ്ത്രക്രിയ

“Manju”

ഇന്ത്യന്‍ താരം എം ശ്രേയസ് അയ്യര്‍ അടുത്ത ആഴ്ച ശസ്ത്രക്രിയക്ക് വിധേയനാകും. ഷോള്‍ഡര്‍ ഡിസ് ലോകേറ്റഡ് ആയ ശ്രേയസിന്റെ പരിക്ക് ഭേദമാക്കാന്‍ ശസ്ത്രക്രിയ തന്നെ വേണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഉടന്‍ തന്നെ ശസ്ത്രക്രിയയുടെ തീയതി തീരുമാനിക്കും. താരം ശസ്ത്രക്രിയ കഴിഞ്ഞാല്‍ നാലു മാസത്തോളം എങ്കിലും പുറത്തിരിക്കേണ്ടി വരും. ടി20 ലോകകപ്പാകും ശ്രേയസിന്റെ ഇനിയുള്ള ലക്ഷ്യം. ഐ പി എല്ലിന് ശ്രേയസ് ഉണ്ടാകില്ല എന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ എകദിനത്തിന് ഇടയില്‍ ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്. താരം ഇല്ലാത്തത് ഡല്‍ഹി കപിറ്റല്‍സിനെ കാര്യമായി തന്നെ ബാധിക്കും. ഇപ്പോള്‍ ശ്രേയസിന് പകരം ആരെ ക്യാപ്റ്റനായി നിയമിക്കും എന്നാണ് ഡല്‍ഹി ആലോചിക്കുന്നത്.

Related Articles

Back to top button